*പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി.*
അഴിയൂർ, ഏറാമല, ഒഞ്ചിയം ഗ്രാമ പഞ്ചായത്തുകളിലെ സേവാഭാരതി പ്രവർത്തകരും,നാട്ടുകാരും ചേർന്ന് ചെറിയാണ്ടി, അനങ്ങാറത്ത് തോടുകൾ വൃത്തിയാക്കിയതിനെ തുടർന്നാണ് പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായത്. മൂന്ന് വർഷങ്ങൾക്കു മുമ്പ് റെയിൽവെ വൈദ്യുതി ലൈനിന് ഭീഷണിയായ എല്ലാ മരങ്ങളും മുറിച്ചിട്ടിരുന്നു. ഏകദേശം പത്തോളം തെങ്ങുകളും മൂന്ന് പനമരവും പടുമരങ്ങളും അനങ്ങാർത്ത് തോടിലും ചെറിയാണ്ടി തോടിലും കുറുകെയും കിടക്കുന്നതാണ് പട്ട്യാട്ട് അണ്ടർ ബ്രിഡ്ജിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയായത്. ഏറാമല ഗ്രാമ പഞ്ചായത്തിലെ 21-ാം വാർഡിലെ മുൻ മെമ്പറോ ഇപ്പോഴത്തെ മെമ്പർ മാരോ ബ്ലോക്ക് മെമ്പർമാരോ ജില്ലാ പഞ്ചായത്ത് മെമ്പർമാരോ ഈ വിഷയം ഗൗരവത്തോടെ കാണാത്തതാണ് വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയാതെ പോയത്. മഴക്കാല പൂർവ ശുചീകരണത്തിന് മതിയായ ഫണ്ട് അനുവദിച്ചിട്ട് പോലും മെമ്പർമാർ അത് ചെലവഴിക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായത്. കഴിഞ്ഞവർഷം വരെ തൊഴിലുറപ്പ് കാർ 30ൽ പരം തൊഴിലാളികളെ ഉപയോഗപ്പെടുത്തി എല്ലാവർഷവും രണ്ടാഴ്ച കാലത്തോളം ശുചീകരണ പ്രവൃത്തി നടത്താറുണ്ടായിരുന്നു. ഇതൊക്കെയാണ് മാറിയ ഭരണസമിതി മൂലം ഉണ്ടായത്. ഈ സൊഹചര്യത്തിലാണ് അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ സേവാഭാരതി പ്രവർത്തകരുടെ നേതൂത്വത്തിൽ പ്രദേശവാസികളും ചേർന്ന് ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ അതിൽ കിടന്ന തെങ്ങുകളും പനമരങ്ങളും പടുമരങ്ങളും നീക്കി വെള്ളക്കെട്ട് ഒഴിവാക്കിയത്. കെ പി ജയകുമാർ പി കെ പ്രകാശൻ അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ശ്രീ കല വി എൻ പി കെ പ്രീത കെ കെ ഉദയകുമാർ സനീഷ് കുറ്റേരി മോഹൻദാസ് ചെറുവാട്ട് മഹിജ ഏറാമല വിജേഷ് വി കെ പാമ്പിള്ളി ഉമ്മർ പവിത്രൻ പി ടി കെമണ്ണാർത്ത് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Post a Comment