o മാഹിപ്പാലം - പെരിങ്ങാടി – പടന്നക്കര - ഒളവിലം വഴി സർവീസ് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം
Latest News


 

മാഹിപ്പാലം - പെരിങ്ങാടി – പടന്നക്കര - ഒളവിലം വഴി സർവീസ് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം

 മാഹിപ്പാലം - പെരിങ്ങാടി – പടന്നക്കര - ഒളവിലം വഴി സർവീസ്  കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം



ന്യൂമാഹി: തലശ്ശേരി – മാഹി പാലം – പെരിങ്ങാടി- പടന്നക്കര – പള്ളിക്കുന്ന് – ഒളവിലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന്

മഹിളാ കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നാല് വർഷത്തിലേറെയായി ഈ ബസിൻ്റെ സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്. ഇത് കാരണം വിദ്യാർഥികളും ജോലിക്ക് പോകുന്നവരും പൊതുജനങ്ങളും വലിയ തോതിൽ യാത്രാക്ലേശം അനുഭവിക്കുകയാണ്.ഈ റൂടിൽ രണ്ട് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നതിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഓടുന്നത്. ഈ സാഹചര്യത്തിൽ

ജനങ്ങളുടെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കുന്നതിന് സർവ്വീസ് പുനരാരംഭിക്കണമെന്ന് ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് സുനിത ശേഖരൻ ഗതാഗത മന്ത്രി സി.പി. ജോണിന് ഇത് സംബന്ധിച്ച് നിവേദനം നൽകി.

Post a Comment

Previous Post Next Post