o ഓണക്കാല പച്ചക്കറി കൃഷി സൗജന്യ വിത്ത് പാക്കറ്റുകൾ വിതരണം : അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു
Latest News


 

ഓണക്കാല പച്ചക്കറി കൃഷി സൗജന്യ വിത്ത് പാക്കറ്റുകൾ വിതരണം : അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു

 *ഓണക്കാല പച്ചക്കറി കൃഷി സൗജന്യ വിത്ത് പാക്കറ്റുകൾ വിതരണം :  അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു




ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 2026-27 പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഓണക്കാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്  സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്ത് കർഷകർക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. ഓരോ വീട്ടുമുറ്റത്തും വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിച്ച് ഓണക്കാലത്ത് പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷ്യവിളകൾ ലഭ്യമാക്കുന്നതിനും വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം. ഒ. അങ്കിത സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ. വി. ബൈജു നന്ദിയും പറഞ്ഞു




Post a Comment

Previous Post Next Post