o മയക്കുമരുന്നിനെതിരെ ഒരു ഗോൾ
Latest News


 

മയക്കുമരുന്നിനെതിരെ ഒരു ഗോൾ


മയക്കുമരുന്നിനെതിരെ ഒരു ഗോൾ



മാഹി :മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളേജിലെ ആന്റി നർക്കോട്ടിക്സ് സെൽ മയക്കുമരുന്നിനെതിരെ ഒരു ഗോൾ എന്ന സന്ദേശത്തോടെ നടത്തിയ പരിപാടി ആദ്യ ഗോളടിച്ചു കൊണ്ട് മാഹി പൊലീസ് സൂപ്രണ്ട് ധനശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ:കെ.എം.ഗോപിനാഥൻ, ഡോ:മനോജ് പിള്ള, ഡോ:ബി.സതീഷ് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും, അദ്ധ്യാപകരുംഅനദ്ധ്യാപകരും ഗോളുകളടിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും നടത്തി.

Post a Comment

Previous Post Next Post