o ജവഹർ നവോദയ പ്രവേശനം: ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം*
Latest News


 

ജവഹർ നവോദയ പ്രവേശനം: ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം*

 *ജവഹർ നവോദയ പ്രവേശനം: ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം*



പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും. ജൂലൈ 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രവേശന പരീക്ഷ നവംബർ 28 ന് നടക്കും. മാഹി മേഖലയിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന, മാഹിയിൽ സ്ഥിരതാമസക്കാരായ  വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കായി പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 7356019915, 9901629273, 0490-2358390 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ www.navodaya.gov.in/എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.




Post a Comment

Previous Post Next Post