*തീരം സാംസ്കാരിക വേദി മാഹി 14-ാം വാർഷികാഘോഷം: ആഗസ്റ്റ് 08 മുതൽ തുടക്കം*
മാഹി: മാഹിയുടെ കലാ-കായിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന 'തീരം സാംസ്കാരിക വേദി'യുടെ 14-ാം വാർഷികാഘോഷത്തിന് 2026 ആഗസ്റ്റ് 08 ശനിയാഴ്ച തുടക്കം കുറിക്കുന്നു.
വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രരചന മത്സരം: 2026 ആഗസ്റ്റ് 08 ശനിയാഴ്ച രാവിലെ 9.30 മുതൽ മാഹി പൂഴിത്തല കമ്മ്യൂണിറ്റി ഹാളിൽ വെച്ച് LKG മുതൽ +2 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 'മാഹി മേഖലാ ചിത്രരചന മത്സരം' നടക്കും. യുവചിത്രകാരി കുമാരി ശ്രീവാഗ് ജി. പി. ഉദ്ഘാടനം നിർവഹിക്കുന്ന ഈ മത്സരത്തിൽ ചിത്രരചനയ്ക്കുള്ള പേപ്പർ മാത്രം സംഘാടകർ നൽകുന്നതാണ്. ഓരോ വിഭാഗത്തിനും ചിത്രരചനയ്ക്കുള്ള വിഷയം ഉണ്ടായിരിക്കും.
കരോക്കെ ഗാന മത്സരം: 2026 ആഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് പ്രെസ്സ് മണി കരോക്കെ ഗാന മത്സരം നടക്കും.
കൈകൊട്ടിക്കളി മത്സരം: 2026 ആഗസ്റ്റ് 23 ഞായറാഴ്ച പ്രെസ്സ് മണി കൈകൊട്ടിക്കളി മത്സരം (8 പേർ അടങ്ങിയ ടീം) സംഘടിപ്പിക്കും.
ഇവ കൂടാതെ കലാ-കായിക മത്സരങ്ങൾ, പാചകമത്സരം, ജീവകാരുണ്യപ്രവർത്തനങ്ങൾ, പൂക്കള മത്സരം എന്നീ വിവിധ പരിപാടികളും വിപുലമായി ആചരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്റ്റ് 14-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 9633063079, 9159609095.

Post a Comment