തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട.
തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി യും സംഘവുംഓപ്പറേഷൻ തണ്ടർNDPS സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായിതലശ്ശേരി കണ്ടിക്കലിൽ അണ്ടർ പാസ്സിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL 58 B 6778 നമ്പർ Honda Aviator സ്ക്കൂട്ടറിൽ 1.120 Kg കഞ്ചാവ് കടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയും നിലവിൽ പെരിങ്ങത്തൂരിൽ താമസക്കാരനുമായ മുഹമ്മദ് സഹിദൂർ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തിൽAEI നസീർ ബി,AEI(Gr) സന്തോഷ് ടി, PO (Gr) മാരായ സുമേഷ് എം കെ പ്രസന്ന എം കെ ,CEO മാരായ രതീഷ് സി പി, സരിൻരാജ് കെ, ഷിനോയ് വി , WCEO ദീപ എം , CEO ഡ്രൈവർ സരിൻ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment