o തലശ്ശേരിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ന്യൂമാഹി സ്വദേശിയായ യുവാവ് പിടിയിൽ
Latest News


 

തലശ്ശേരിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ന്യൂമാഹി സ്വദേശിയായ യുവാവ് പിടിയിൽ

 *തലശ്ശേരിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ന്യൂമാഹി സ്വദേശിയായ യുവാവ് പിടിയിൽ*



തലശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നു കഞ്ചാവ് പിടികൂടി.


തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ന്യൂമാഹി സ്വദേശിയായ അബ്ദുൽ അഹദിനെ (25) കഞ്ചാവ് സഹിതം പിടികൂടിയത്. ഇയാളിൽ നിന്നു 2.081 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.


തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ, എസ്.ഐ ഡി. ഗിരിരാജ്, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി.ഒ.മാരായ ലിമേഷ്, സരുൺ, സി.പി.ഒ റിതിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post