o വിദ്യാർത്ഥികളുടെ നേട്ടത്തിന് നാടിന്റെ അംഗീകാരം* *എസ്.എസ്.എൽ.സി., പ്ലസ് ടു ജേതാക്കൾക്ക് ഉജ്ജ്വല അനുമോദനം
Latest News


 

വിദ്യാർത്ഥികളുടെ നേട്ടത്തിന് നാടിന്റെ അംഗീകാരം* *എസ്.എസ്.എൽ.സി., പ്ലസ് ടു ജേതാക്കൾക്ക് ഉജ്ജ്വല അനുമോദനം

 *വിദ്യാർത്ഥികളുടെ നേട്ടത്തിന് നാടിന്റെ അംഗീകാരം*
*എസ്.എസ്.എൽ.സി., പ്ലസ് ടു ജേതാക്കൾക്ക് ഉജ്ജ്വല അനുമോദനം*



അഴിയൂർ :


അഴിയൂർ ഗ്രാമപഞ്ചായത്ത് മാഹി റെയിൽവേ സ്റ്റേഷൻ വാർഡ് 4-ൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 വാർഡ് മെമ്പർ മഹിജ തോട്ടത്തിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മികവിനെ ആദരിക്കുന്നതിനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രദ്ധേയമായി.


വാർഡ് വികസനസമിതി കൺവീനർ ശശിധരൻ തോട്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

 വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനും മുൻ എസ്.പി.യുമായ സുനിൽബാബു മുഖ്യപ്രഭാഷണം നടത്തി.


വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കൊപ്പം വ്യക്തിത്വ വികസനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. പുതുതലമുറയിൽ വർധിച്ചുവരുന്ന ദിശാബോധമില്ലായ്മ, വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിവസ്തുക്കളുടെ വ്യാപനം, സാമൂഹിക മാധ്യമങ്ങളുടെ അമിത സ്വാധീനം തുടങ്ങിയ സമകാലിക വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ജീവിതവിജയത്തിന് കഠിനാധ്വാനവും മൂല്യബോധവും അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും സ്നേഹാദരങ്ങളും വിതരണം ചെയ്തു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രദേശത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ തുടർപഠനത്തിനും ഭാവി മുന്നേറ്റങ്ങൾക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉറപ്പുനൽകി. വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.


ശ്രീജു കുനിയിൽ സ്വാഗതം പറഞ്ഞു. രാജൻ കുനിയിൽ, ജയപ്രകാശ്, രജിന പവിത്രൻ, അംഗണവാടി വർക്കർ പ്രീത, സജിത്ത് ചാരംകയ്യിൽ, പ്രേമലത ചെമ്മേരി, സി.ഡി.എസ്. മെമ്പർ രേഷ്മ കുറുമണലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികളായ ശ്രീഷ്ണവ്, നീലാഞ്ജന, ദേവ അജിത്, ഇഷിക രഞ്ജിത്ത്, ഗോപിക നമ്പയിൽ ബ്രിജേഷ്, പൂർണേന്ദു മനോജ്, മിശിവ വി. ആനന്ദ്, പ്രമദ പ്രമോദ്, ഷന ജയപ്രകാശ്, നിവേദിത ശ്യാംജിത്ത് എന്നിവർ സദസിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.


തുടർന്ന് പുതുച്ചേരി സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച മിശിവ വി ആനന്ദ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചുകൊണ്ട്  മുഖ്യപ്രഭാഷണം തങ്ങൾക്ക് പുതിയ തിരിച്ചറിവുകളും പ്രചോദനവും നൽകിയതായും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തനിക്കും മറ്റ് ജേതാക്കൾക്കും ലഭിച്ച നാടിന്റെ അനുമോദനം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുന്നതായുംഅഭിപ്രായപ്പെട്ടു. 

മിശിവ അവതരിപ്പിച്ച ഗാനാലാപനവും ഹൃദ്യമായ പ്രസംഗവും പരിപാടിക്ക് കൂടുതൽ മിഴിവേകി. 

സദസിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്.


അവസാനമായി നിവേദിത ശ്യാംജിത്ത് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ചായസൽക്കാരവും മധുരപലഹാര വിതരണവും നൽകി

Post a Comment

Previous Post Next Post