o ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് മാഹി ഇടവക ദിനമായി ആഘോഷിച്ചു
Latest News


 

ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് മാഹി ഇടവക ദിനമായി ആഘോഷിച്ചു

 ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് മാഹി ഇടവക ദിനമായി ആഘോഷിച്ചു 



മാഹി : യൗസേപ്പിതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് ഒന്നിന്  മാഹി സെന്റ് തെരേസാ ബസിലിക്ക ഇടവക ദിനമായി ആഘോഷിച്ചു. വൈകിട്ട് 4 30ന് ജപമാലയും, അഞ്ചുമണിക്ക് കോഴിക്കോട് അതിരൂപത മുൻ ചാൻസിലർ റവ. ഫാദർ സജിവ് വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷ ദിവ്യ പൂജയും ദേവാലയത്തിൽ അർപ്പിക്കപ്പെട്ടു. തുടർന്ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ അധ്യക്ഷതയിൽ സിവിൽ സപ്ലൈസ് വകുപ്പ് സൂപ്രണ്ട് ഡാന്റിസ് ഫെർണാണ്ടസ്   വിളക്ക് കൊളുത്തി ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഫാദർ സജിവ് വർഗീസ്, സിസ്റ്റർ അജി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   റവ. ഫാദർ ബിനോയ്, റവ. ഫാദർ ബിപിൻ ബെന്നറ്റ്,

ആവില്ല ക്ലൂണി കോൺവെന്റ് കളിലെ സിസ്റ്റർമാരും സന്നിഹിതരായിരുന്നു. മാഹി മേഖലയിൽ സി.ബി.എസ്.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആരോൺ ടെന്നിസൺ ആൻസ്സ്റ്റീൻ ടെന്നിസൺ എന്നിവരെ ആദരിച്ചു.പോൾ ഷിബു സ്വാഗതവും സ്റ്റാൻലി ഡിസിൽവ നന്ദിയും പറഞ്ഞു 

 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.













Post a Comment

Previous Post Next Post