കുനിയിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ രണ്ടാം വാർഷിക പ്രതിഷ്ഠാം മഹോത്സവം മെയ് 2, 3, 4 തീയ്യതികളിൽ
ഈസ്റ്റ് പള്ളൂർ ഡാഡിമുക്ക്
കുനിയിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ രണ്ടാം വാർഷിക പ്രതിഷ്ഠാം മഹോത്സവം മെയ് 2, 3, 4 തീയ്യതികളിൽ തെക്കയിൽ ബ്രഹ്മശ്രീ രാമചന്ദ്രൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
മെയ് 2 ന് വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര ഡാഡി മുക്കിൽ നിന്നും പുറപ്പെടും. മെയ് 3 ന് കാലത്ത് 5 മണിക്ക് നടതുറപ്പ്, 7 മണിക്ക് സുബ്രഹ്മണ്യ പൂജ, ദേവി പൂജ, ഗുരുപൂജ, ഉച്ചക്ക് 12.30 ന് അന്ന പ്രസാദം, വൈകുന്നേരം 7 മണിക്ക് ദീപാരാധന പ്രാസാദശുദ്ധി, രാത്രി 8 മണിക്ക് അന്നപ്രസാദം, 7:30 ന് പ്രദേശ വാസികളുടെ സ്റ്റേജ് പ്രോഗ്രാം. മെയ് 4 ന് പുഷ്പാലാങ്കാരം ചെട്ടിയാങ്കണ്ടി രമേശ് ബാബു വക, 4.30 ന് പള്ളിയുണർത്തൽ 5 മണിക്ക് നടതുറപ്പ്, ഗണപതി ഹോമം, ഉഷപൂജ, 7 മണിക്ക് മൃത്യുഞ്ജ ഹോമം, 8.15 ന് പന്തിരടി പൂജ പത്തീരായിരം പുഷ്പാഞ്ജലി, 9 മണിക്ക് കലശ പൂജ, 10 മണിക്ക് രുദ്രാഭിഷേകം, നവകം, പഞ്ചഗവ്യം, ഗുരുവിനും ദേവിക്കും ഒറ്റക്കലശം 10.45 ന് ഉച്ചപൂജ, 11 മണിക്ക് ഭജന, 12 മണിക്ക് അന്നപ്രസാദം, വൈകുന്നേരം 5 മണിക്ക് നടതുറപ്പ്, 6:30 ന് ദീപാരാധന, 7 മണിക്ക് ഭഗവതിസേവ, താലപ്പൊലി ഘോഷയാത്ര, 8 മണിക്ക് അത്താഴപൂജ, 8:30 ന് മംഗളപൂജ എന്നിവ നടക്കും.

Post a Comment