*ദേശീയ പാതയോരത്ത് മീത്തലേ കണ്ണൂക്കരയിൽ കക്കൂസ് മാലിന്യം തള്ളി.*
*കണ്ണൂക്കര*: ദേശീയ പാത ഒഞ്ചിയം പഞ്ചായത്ത് മീത്തലേ കണ്ണൂക്കരയിൽ പൂട്ടികിടക്കുന്ന മിലൻ ഹോട്ടലിന് മുൻവശത്തായി കാട് പിടിച്ച ഭാഗത്താണ് രണ്ടാമതായി വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. ഇരുട്ടിൻ്റെ മറവിൽ ഇന്ന് പുലർച്ചെയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. പരിസര പ്രദേശത്തെ സിസിടിവി പരിശോധിച്ച് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.

Post a Comment