o ചോമ്പാലയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു*
Latest News


 

ചോമ്പാലയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു*



*ചോമ്പാലയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു*




മുക്കാളിയിലും പരിസര പ്രദേശത്തും തെരുവ് നായ അക്രമം മുക്കാളി. കല്ലാമല, ചോമ്പാല, തുണ്ടിവയൽ പ്രദേശങ്ങളിലായി അഞ്ചുപേർക്ക് തെ രുവുനായയുടെ കടിയേറ്റു. പുത്തൻകണ്ടത്തിൽ ശോഭ, തെക്കേ ബംഗ്ലാവിൽ മാതു, മുരളി പൊന്നങ്കണ്ടി, ലളിത കണ്ടപ്പം കുണ്ടിൽ, കൊടക്കാ ട്‌കണ്ടി ലീല എന്നിവരെയാ ണ് കടിച്ചത്. ഇതിൽ കാലിന്

മുകൾഭാഗത്ത് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തെക്കെ ബംഗ്ലാവിൽ മാതുവിനെ പരി യാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടുമുതൽ നായ പലരെയും കടിച്ചു. ശനിയാഴ്ച ഉച്ചയോടെ ചോമ്പാല ബംഗ്ലാവ് ഭാഗത്തുനിന്ന് രണ്ട് സ്ത്രീകൾക്കും കടിയേറ്റു.



 

                                                                                

Post a Comment

Previous Post Next Post