ഇൻസ്റ്റലേഷൻ ആർട്ടിലൂടെ ഇലക്ഷൻ സന്ദേശമൊരുക്കി
മാഹി : സ്റ്റാറ്റിക് സർവൈലൻസ് ടീം അംഗമായ അധ്യാപകൻ ഇൻസ്റ്റലേഷൻ ആർട്ടിലൂടെ ഇലക്ഷൻ സന്ദേശമൊരുക്കി ശ്രദ്ധേയനായി. തെരഞ്ഞെടുപ്പിനോടുബന്ധിച്ച് താൽക്കാലികമായി ഒരുക്കിയ ചെക്ക് പോസ്റ്റ് അരികിലാണ് എൻറെ വോട്ട് വില്പനക്കില്ല എന്ന സന്ദേശം ഉയർത്തിസ്റ്റാറ്റിക് സർവൈലൻസ് ടീം ലീഡർ ആയ ജയിംസ് സി ജോസഫ് ശില്പം സ്ഥാപിച്ചത്. ഡ്യൂട്ടി സമയത്തിന് ശേഷം വീട്ടിൽ ഇരുന്ന് നിർമ്മിച്ച ശില്പം ഒരു സന്ദേശം എന്ന നിലയിലാണ് ചെക്ക് പോസ്റ്റിന് അരികിൽ എത്തിച്ചത്.തെരഞ്ഞെടുപ്പ് സമയത്ത് അനധികൃത പണം, മദ്യം, മയക്കുമരുന്ന്, സമ്മാനങ്ങൾ എന്നിവയുടെ കടത്ത് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്ന സ്ഥിരമായ നിരീക്ഷണ സംഘമാണ് സ്റ്റാറ്റിക് സർവൈലൻസ് ടീം. ആയതിനാൽ തൻ്റെ ജോലിയുടെ സന്ദേശം എന്ന നിലയിലാണ് ശിൽപ്പം നിർമ്മിച്ചത് എന്ന് ജയിംസ് സി ജോസഫ് പറഞ്ഞു

Post a Comment