തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു
മാഹി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക്‌കുമാറിന്റെ വിജയം വിളംബരം ചെയ്‌ത് പള്ളുരിൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ഇരട്ടപ്പിലാക്കൂലിൽ ചേർന്ന പൊതുയോഗം സിപിഐ എം മുതിർന്ന നേതാവ് സുഭാഷിണി അലി ഉദ്‌ഘാടനംചെയ്‌തു. ഡോ. വി രാമചന്ദ്രൻ അധ്യക്ഷനായി. സ്ഥാനാർഥി അഡ്വ. ടി അശോക്‌കുമാർ, ടി ശബ്‌നം, സിഗേഷ് ഞേർക്കോൾ, വടക്കൻ ജനാർദനൻ, കെ പി നൗഷാദ്, എം എം അഭിഷേക് എന്നിവർ സംസാരിച്ചു.

Post a Comment