o വനിതാ അഗ്നിവീർ റിക്രൂട്ട്മെന്റ് 27ന് മൈസൂരുവിൽ
Latest News


 

വനിതാ അഗ്നിവീർ റിക്രൂട്ട്മെന്റ് 27ന് മൈസൂരുവിൽ

 *വനിതാ അഗ്നിവീർ റിക്രൂട്ട്മെന്റ് 27ന് മൈസൂരുവിൽ*



കരസേനയിലെ വനിതാ മിലിട്ടറി പൊലീസ് (അഗ്നിവിർ ജനറൽ ഡ്യൂട്ടി) വിഭാഗത്തിലെ റിക്രൂട്ട്മെന്റ് റാലി 27-ന് മൈസൂരുവിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടക്കും.


കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വനിത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.


2025 ജൂണിൽ നടന്ന ഓൺലൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്.


പരീക്ഷയിലെ പ്രകടനം, റാലിയിലെ കായിക ക്ഷമത, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

Post a Comment

Previous Post Next Post