o ദേശീയ ശാസ്ത്ര ദിനം: സെമിനാറും ക്വിസ് മത്സരവും നടത്തി
Latest News


 

ദേശീയ ശാസ്ത്ര ദിനം: സെമിനാറും ക്വിസ് മത്സരവും നടത്തി

 *ദേശീയ ശാസ്ത്ര ദിനം: സെമിനാറും ക്വിസ് മത്സരവും നടത്തി*



ദേശിയ ശാസ്ത്ര ദിനത്തിൽ

മാഹി മൈഭാരതിൻ്റെയും ചാലക്കര രാജിവ്ജി യൂത്ത് സെൻ്റെറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാറും ക്വിസ് മത്സരവും നടത്തി. ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കേളേജ് പ്രൊഫസർ ഡോ.കെ.എം.ഗോപിനാഥൻ നിർവ്വഹിച്ചു. രാജീവ് ജി യൂത്ത് സെൻ്റെർ പ്രസിഡണ്ട് സുനിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ പ്രധമാധ്യാപകൻ കെ.വി.മുരളീധരൻ മാസ്റ്റർ, എൻ.കെ.സഗിത ടീച്ചർ സംസാരിച്ചു. സനൽ മാസ്റ്റർ, നിരൻ മാസ്റ്റർ, വിനീത ടീച്ചർ, കെ.സായന്ത് എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.


Post a Comment

Previous Post Next Post