o പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: മാഹിയിൽ ഇ.വി.എം, വി.വി.പാറ്റ് റാൻഡമൈസേഷൻ നടത്തി*
Latest News


 

പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: മാഹിയിൽ ഇ.വി.എം, വി.വി.പാറ്റ് റാൻഡമൈസേഷൻ നടത്തി*

 *പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: മാഹിയിൽ ഇ.വി.എം, വി.വി.പാറ്റ് റാൻഡമൈസേഷൻ നടത്തി*



തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വിഎം മാനേജ്മെന്റ് സിസ്റ്റം വഴി ഇ.വിഎമ്മുകളും വി.വി.പാറ്റുകളും പോളിങ് സ്റ്റേഷൻ തിരിച്ചുള്ള രണ്ടാമത്തെ റാൻഡമൈസേഷൻ മാഹിയിൽ നടത്തി. ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും റാൻഡമൈസേഷനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ മാനുവലിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. www.eci.gov.in/evm-vvpat. ഇ.വി.എം, വി.വി.പാറ്റ് പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വിതരണം ചെയ്യുന്നതിനായുള്ള റാൻഡമൈസേഷൻ മാഹി ഗവ. ഹൗസിലെ സെൻട്രൽ ഹാളിലാണ് നടന്നത്. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള സംഭരണ, സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച്, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനായ ലോകേഷ് മിശ്ര ഐ എ എസ്സിന്റെ സാന്നിധ്യത്തിൽ മാഹി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസർ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം വഴിയാണ് റാൻഡമൈസേഷൻ നടത്തിയത്. ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും /പ്രതിനിധികൾക്കും നൽകി . ഈ ഇ.വി.എമ്മുകളും വി.വി.പാറ്റുകളും ആണ്  വോട്ടെടുപ്പ് ദിവസം അനുവദിച്ച പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിക്കുകയെന്ന് മാഹി നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് വാർത്താ കുറിപ്പിൽ അറിയിച്ചു


Post a Comment

Previous Post Next Post