o സ്കിൽ ഡെവലപ്‌മെന്റ് പരിശീലന പരിപാടി
Latest News


 

സ്കിൽ ഡെവലപ്‌മെന്റ് പരിശീലന പരിപാടി

 

സ്കിൽ ഡെവലപ്‌മെന്റ് പരിശീലന പരിപാടി



മാഹിയിലെ 25 വീതം മത്സ്യതൊഴിലാളികൾക്കായി “1) കടൽസുരക്ഷ , സീമാൻ ഷിപ്പിൻ്റേയും നാവിഗേഷൻ്റേയും ന്റെ അടിസ്ഥാന വിവരങ്ങൾ, മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂടാതെ 2) ബോട്ട് എഞ്ചിന്റെ തകരാറുകൾ പരിഹരിക്കലും പരിപാലനവും” എന്നീ ഇരു വിഷയങ്ങളിലും 03 ദിവസത്തെ സ്കിൽ ഡെവലപ്‌മെന്റ് പരിശീലന പരിപാടി NFDB യുടെ ധനസഹായത്തോടെ ആരംഭിച്ചു. ഈ പരിപാടി CIFNET, കൊച്ചി, ഭാരത സർക്കാർ മത്സ്യബന്ധന വകുപ്പും പുതുച്ചേരി മത്സ്യബന്ധന വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു.

CIFNET ലെ സീനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) ആയ . എം. എൻ. ഗിരീഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മാഹി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്  രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മാഹി ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ  ശിവകുമാർ സ്വാഗതം ആശംസിക്കുകയും CIFNET ലെ ഇൻസ്ട്രക്ടർ (മറൈൻ എഞ്ചിനീയറിംഗ്)  എസ്. കെ. ശ്രീകാന്ത് നന്ദിപ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് രണ്ട് പരിശീലന പരിപാടികളുടെയും ക്ലാസുകൾ ആരംഭിച്ചു.

Post a Comment

Previous Post Next Post