o മാഹി ജില്ല മുസ്ലീം ലീഗ് സ്ഥാനാർഫി മുഹമ്മദ് സമീൽ കാസിം പത്രിക സമർപ്പിച്ചു
Latest News


 

മാഹി ജില്ല മുസ്ലീം ലീഗ് സ്ഥാനാർഫി മുഹമ്മദ് സമീൽ കാസിം പത്രിക സമർപ്പിച്ചു

 *മാഹി ജില്ല മുസ്ലീം ലീഗ് സ്ഥാനാർഫി മുഹമ്മദ് സമീൽ കാസിം പത്രിക സമർപ്പിച്ചു*



മാഹി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ നിന്നും ജനവിധി തേടി മുസ്ലിം ലീഗ് സ്ഥാനാർത്ഥി മുഹമ്മദ് സമീൽ കാസിം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സ്ത്രീക ഇടങ്ങുന്ന പാർട്ടി പ്രവർത്തകരോടൊപ്പമാണ് സമീൽ കാസിം പത്രിക സമർപ്പിക്കാനെത്തിയത്


 സ്ക്കൂൾ  രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായി.



മയ്യഴിയുടെ വികസനമുരടിപ്പ് അവസാനിപ്പിക്കുക, യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ മേഖലയിലെ കരാർവൽക്കരണത്തിന് അന്ത്യം കുറിക്കുക എന്നിവയാണ് സമീൽ കാസിമിന്റെ പ്രധാന തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ.


മാഹി ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റാഷിദ് പി ടി കെ ,

സംസ്ഥാന വൈസ് പ്രസിഡണ്ട് പി യൂസഫ് , സംസ്ഥാന മുൻ ട്രഷറർ എം പി ബഷീർ, മുൻ ജില്ല പ്രസിഡണ്ട് ഷർഫുദ്ദീൻ മാസ്റ്റർ, മാഹി ജില്ല ജനറൽ സിക്രട്ടറി എ വി ഇസ്മയിൽ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് എ പി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു

Post a Comment

Previous Post Next Post