o വഖഫ്‌ ബോർഡിൽ നിന്ന്‌ ആർ.എസ്‌.എസുകാരെ പുറത്താക്കണം–സി.പി.എം
Latest News


 

വഖഫ്‌ ബോർഡിൽ നിന്ന്‌ ആർ.എസ്‌.എസുകാരെ പുറത്താക്കണം–സി.പി.എം

 വഖഫ്‌ ബോർഡിൽ നിന്ന്‌ ആർ.എസ്‌.എസുകാരെ പുറത്താക്കണം–സി.പി.എം





മയ്യഴി: പുതുച്ചേരി വഖഫ് ബോർഡിൽ നിയമിച്ച ആർ.എസ്.എസുകാരെ ഉടൻ പുറത്താക്കണമെന്ന്‌ സി.പി.എം മാഹി‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 11 വർഷത്തിന്‌ ശേഷമാണ്‌ മാഹി സ്വദേശി വി.പി. അബ്ദുൾറഹ്‌മാൻ ചെയർപേഴ്‌സണായി വഖഫ്‌ ബോർഡ്‌ രൂപവത്കരിച്ചത്‌. ഏഴംഗങ്ങളിൽ സെൽവ ഗണപതി, വിദ്യാറാം കുമാർ എന്നീ ആർ.എസ്‌.എസുകാരെയും നിയമിച്ചു. വഖഫ്‌ ബോർഡിൽ ആർ.എസ്‌.എസുകാരെ നിയമിച്ചത്‌ മതസ്‌പർധക്ക്‌ കാരണമാവും. സംഘ്‌പരിവാറുകാരെ പുറത്താക്കി ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ നിയമിക്കാൻ പുതുച്ചേരി സർക്കാർ തയാറാകണമെന്നും സി.പി.എം മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post