*ഒന്നാം വാർഡ് ഗ്രാമസഭ റഹ്മാനിയ മദ്രസ്സയിൽ വെച്ചു നടന്നു*
അഴിയൂർ ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഒന്നാം വാർഡ് വാർഡ് ഗ്രാമസഭ റഹ്മാനിയ മദ്രസ്സയിൽ വെച്ച് 06.02.2026 വെള്ളിയാഴ്ച നടന്നു. ഗ്രാമസഭയിൽ വൻ ജനപങ്കാളിത്തവും വാർഡ് വികസനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി. പുതുതായി വരുന്ന മലിനജല പ്ലാന്റിനെതിരെ ഗ്രാമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കൂടാതെ റിംഗ് കമ്പോസ്റ്റുകൾ എല്ലാ വാർഡുകളിലും ലഭ്യമാക്കുക, കീരിത്തോട് ശുചീകരണം, ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളം എത്രയും വേഗം നൽകുക, ജലജീവൻ മിഷൻ പദ്ധതി പ്രകാരം പൊട്ടി പൊളിഞ്ഞ റോഡുകൾ പുനരുദ്ധാരണം നടത്തുക, തീരദേശത്തെ മാലിന്യ സംസ്കരണം ഫലപ്രദമാക്കുക, തീരദേശത്തുള്ള വീടുകൾക്ക് കെട്ടിട നമ്പർ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ ഉന്നയിച്ചു. 25 അംഗ വാർഡ് വികസന സമിതി, തൊഴിലുറപ്പ് വിജിലൻസ് ആൻ്റ് മോണിറ്ററിംഗ് സമിതി എന്നിവ പുനസംഘടിപ്പിച്ചു. വികസന സെമിനാറിലേക്ക് ഗ്രാമസഭയിൽ നിന്നും 5 പേരെ തിരഞ്ഞെടുത്തു. വാർഡ് മെമ്പർ സാജിദ് നെല്ലോളി അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്കായ ശ്രീ. വിനോദൻ കെ.പി പദ്ധതി സംബന്ധിച്ച വിശദീകരണം നടത്തി. വികസന സമിതി കൺവീനർ ജബ്ബാർ നെല്ലോളി നന്ദി പ്രകാശിപ്പിച്ചു.മുൻ വാർഡ് മെമ്പർ മൈമൂന ടീച്ചർ, ഗ്രാമസഭ കോഡിനേറ്റർ ശ്രുതിലയ ടി പി എന്നിവർ സംബന്ധിച്ചു.

Post a Comment