*വെള്ളം ജീവരക്തം പോലെ പ്രാധാന്യമുള്ളത്: കെ.പി.ശ്രീജിത്ത്*
മാഹി: വിദ്യാർത്ഥികൾ അവരവരോട് തന്നെ സംവദിച്ചാലേ വ്യക്തി വികാസം സാദ്ധ്യമാവുകയുള്ളൂവെന്നും, ജീവരക്തം പോലെ പ്രാധാന്യമുള്ളതാണ് കുടിവെള്ളമെന്നും മാഹി നഗരസഭാ കമ്മീഷണർ പി.കെ.ശ്രീജിത്ത് അഭിപ്രായപ്പെട്ടു.
കേന്ദ്ര ഭൂഗർഭ ജല ബോർഡും, ചെന്നൈ സൗത്ത് ഈസ്റ്റേൺ കോസ്റ്റൽ റീജ്യനും റായ്പൂരിലെ രാജീവ് ഗാന്ധി ദേശീയ ഭൂഗർഭ ജല പരിശീലന ഗവേഷണ കേന്ദ്രവും സംയുക്തമായി മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭൂഗർഭ ജലവിനിയോഗത്തെ സംബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷണർ
ജലവിഭവം, നദീവികസനം, ഗംഗാ നവീകരണം തുടങ്ങിയ വൻ പദ്ധതികളെക്കുറിച്ചുള്ള ത്രിതല പരിശീലന പദ്ധതിയെക്കുറിച്ച്
ചെന്നൈ റീജ്യണൽ ഡയറക്ടർ എം.ശിവകുമാർ വിശദീകരിച്ചു
പ്രിൻസിപ്പാൾ ഡോ: കെ-കെ.ശിവദാസൻ സംസാരിച്ചു. ശാസ്ത്രജ്ഞരായ സി.രജികുമാർ, ഡോ: എ. സത്യമുരുകൻ, സിംഗ ദുരൈ, ശ്രീക്കുട്ടൻ, ഡോ :കെ.എം.ഗോപിനാഥൻ, ഡോ: അനീഷ്, ഡോ:പ്രിയ ബറേലി, ചാലക്കര പുരുഷു ക്ലാസ്സെടുത്തു.

Post a Comment