ചെന്നൈയിൽ ലഭിച്ച സുരക്ഷിതത്വം കേരളത്തിൽ ലഭിച്ചില്ല - ഭാഗ്യലക്ഷ്മി
മാഹി : ദീർഘകാലം ചെന്നെെയിൽ ജോലി ചെയ്തപ്പോൾ ലഭിച്ച സുരക്ഷിതത്വം കേരളത്തിൽ ലഭിച്ചില്ലെന്ന് ആക്ടിവിസ്റ്റും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു.
അഡ്വ.ടി. അശോക് കുമാറിൻ്റെ ജനാഭിലാഷത്തിന്റെ നാൾവഴികൾ പ്രകാശനച്ചടങ്ങിൽ മുഖ്യ ഭാഷണം നടത്തുകയായിരുന്നു.
അതേ സമയം കേരളത്തിലായതിനാലാണ് ആക്ടിവിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയുണ്ടായതെന്നും അവർ പറഞ്ഞു.
സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ എം.മുകുന്ദൻ പുസ്തകം സ്വീകരിച്ചു.
സാമൂഹിക പ്രവർത്തനം നടത്തുന്നവർ ഇങ്ങോട്ട് എന്തെങ്കിലും പ്രതീക്ഷിച്ചായിരിക്കും അത് ചെയ്യുന്നതെന്നും എന്നാൽ നാടിൻ്റെ നന്മ മാത്രം ആഗ്രഹിച്ച് നാടിന് വേണ്ടിയുള്ള പോരാട്ടമാണ് അശോക് കുമാർആഗ്രഹിച്ച്ള്ള
തെന്നും എം.മുകുന്ദൻ പറഞ്ഞു. ഹോട്ടൽ തീർഥ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. എ.പി. അശോകൻ അധ്യക്ഷത വഹിച്ചു. നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തി. പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ. ഡോ. വി. രാമചന്ദ്രൻ, വടക്കൻ ജനാർദ്ദനൻ, അനിൽ പള്ളൂർ, വിജേഷ് പുത്തലത്ത്, ഗ്രന്ഥകാരൻ അഡ്വ.ടി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.








Post a Comment