o പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി
Latest News


 

പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി

 പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി




മയ്യഴി: മയ്യഴിയോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം മാഹിയിൽ രാപകൽ സമരം തുടങ്ങി. പുതുച്ചേരി സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പുന:രാരംഭിക്കുക, തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാഹി നഗരസഭാ മൈതാനിയിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ സമാപിക്കും.

മാനദണ്ഡങ്ങളില്ലാതെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, പാതി വഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടനെ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. കാരായി രാജൻ, സി.കെ. രമേശൻ,

എം.സി. പവിത്രൻ, മുഹമ്മദ്‌ അഫ്സൽ, കെ.പി. സുനിൽകുമാർ, അഡ്വ.

ടി. അശോക് കുമാർ, ഹാരിസ് പരന്തിരാട്ട്, വി. ജയബാലു,

ടി. സുരേന്ദ്രൻ, അഭിഷേക് പന്തക്കൽ, യു.ടി. സതീശൻ,

വിനയൻ പുത്തലം, സി.ടി. വിജീഷ്, വടക്കൻ ജനാർദ്ദനൻ തുടങ്ങി ഒട്ടേറെ പേർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post