.*വാക്ക് ഫോർ പുതുച്ചേരി: പദയാത്ര 28 ന് മാഹിയിൽ*
മാഹി: പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലേ 30 നിയോജക മണ്ഡലങ്ങളിലും നടന്നു വരുന്ന വോക്ക് ഫോർ പുതുച്ചേരി എന്ന പേരിലുള്ള പദയാത്ര 28 ന് മാഹിയിലും നടക്കും. മൂലക്കടവിൽ നിന്നും വൈകുന്നേരം 3 ന് ആരംഭിക്കുന്ന പദയാത്ര 7 ന് മാഹി പാറക്കൽ കടപ്പുറത്ത് സമാപിക്കും. മാഹി നിയോജകമണ്ഡലങ്ങളിൽ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തുന്ന ഈ പദയാത്രയിൽ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും പുതുച്ചേരി സംസ്ഥാനം ഭരിക്കുന്ന എൻ ആർ കോൺഗ്രസ് ബിജെപി സഖ്യം നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും വ്യാജ മരുന്ന് നിർമ്മിച്ച ബിജെപി എൻ ആർ കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന എൻഡിഎ ഭരണവും
നമ്മുടെ രാജ്യത്ത് മതവിദ്വേഷവും വിഭാഗീയതയും വളർത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും നാട്ടിൽ ക്രമസമാധാനം തകർക്കുന്ന ബിജെപി മാഫിയ കൊട്ടേഷൻ സംഘങ്ങളെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തുന്നതെന്ന് കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു.

Post a Comment