*മാഹി ദെ ല ബൂർദൊനെ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കോളർഷിപ്പ് വിതരണവും*
മാഹി ദെ ല ബൂർദൊനെ കോളജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ഏട്ടാമത് വാർഷിക സംഗമവും മാഹി ജെ. എൻ. ജി. എച്ച്. എസ്സ്. സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കുള്ള 10,000/ രൂപ വീതമുള്ള സ്കോളർഷിപ്പ് വിതരണവും മാഹി തീർത്ഥ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്നു.
അസോസിയേഷൻ പ്രസിഡന്റ് പവിത്രൻ കൊല്ലർക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഡോ: ആന്റണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാൽസി കോവുക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി. സി. എച്ച്. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പി.സി.ദിവാനന്ദൻ സ്വാഗതവും സി. എച്ച്. പ്രഭാകരൻ നന്ദിയും പറഞ്ഞു.
കലാലയ അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് പി. കെ. സത്യാനന്ദൻ, കനകരാജ് അടിയേരി, പത്മനാഭൻ കെ. പി., എൻ. കൃഷ്ണൻ, താഹിർ കോമ്മത്ത്, അരവിന്ദൻ സി. എം., മുസ്തഫ പറമ്പത്ത് എന്നിവർ സംസാരിച്ചു.
മാഹി ജെ.എൻ. ജി.എച്ച്.എസ്. സ്കൂൾ എസ് എസ്.എൽ. സി. വിദ്യാർത്ഥികൾക്കായി അസോസിയേഷൻ നൽകി വരുന്ന സ്ക്കോളർഷിപ്പിന് ഈ വർഷം അർഹത നേടിയത് ഫാത്തിമത്തുൽ നിസ്വ, തുഷാർ വി., ദിയാലക്ഷ്മി പി. പി., അലൻനാഥ് വി. വി., അഭിനന്ദ് പുതിയപുരയിൽ എന്നിവരാണ്.

Post a Comment