ന്യൂമാഹിയിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു.
വരണാധികാരി തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ എം.എം പ്രജുല വിളിച്ചു ചേർത്ത യോഗത്തിലാണ് സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തത്. ധനകാര്യം ഉൾപ്പെടെ നാല് അധ്യക്ഷ സ്ഥാനവും എൽഡിഎഫിനാണ് ലഭിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയിത്തു (ധനകാര്യം), ടി.എ. ഷർമിരാജ് (വികസനം), കെ. പ്രീജ (ക്ഷേമകാര്യം),
കെ.എം. സുഗിനേഷ്
(ആരോഗ്യവും വിദ്യാഭ്യാസവും) എന്നിവരാണ് നാല് അധ്യക്ഷർ.
അസി. റിട്ടേണിംഗ് ഓഫീസർ എം. രാധാകൃഷ്ണനും യോഗത്തിൽ സംബന്ധിച്ചു.

Post a Comment