പദയാത്ര മാറ്റിവെച്ചു
മാഹി : മഹാത്മ ഗാന്ധിജിയുടെ മാഹി സന്ദർശനത്തിന്റെ വാർഷികം പ്രമാണിച്ച് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ നാളെ (13 /01/2026) മാഹി സ്റ്റാച്യു ജംഗ്ഷനിൽ നിന്നും ഗാന്ധിജിയുടെ പാദ സ്പർശം കൊണ്ട് പുണ്യമായ പുത്തലത്തേക്ക് നടത്താനിരുന്ന പദയാത്ര മാറ്റിവെച്ചു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മുൻ പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ മാസ്റ്ററുടെ ആകസ്മികമായ നിര്യാണത്തെ തുടർന്നാണ് പദയാത്ര മാറ്റിവെച്ചത് എന്ന് പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, സെക്രട്ടറി കെ പ്രശോഭ് എന്നിവർ അറിയിച്ചു.

Post a Comment