*മഹാത്മജിയുടെ രക്തസാക്ഷി ദിനം ആചരിച്ചു*
മാഹി: പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാകലാസമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ചടങ്ങിൽ എൻ. മോഹനൻ, കെ. പി. മഹമ്മൂദ്, റിയ രാജീഷ് എന്നിവർ പ്രസംഗിച്ചു. മഹാത്മജിയുടെ അഹിംസാ മാർഗവും രാജ്യത്തിനായി നൽകിയ ത്യാഗവും അനുസ്മരിച്ച് സംസാരിച്ചു.

Post a Comment