*പൂഴിത്തല എസ് കെ ബി എസ് റോഡ് ഡ്രൈനേജ് കം ഫുട്പാത്ത് ക്ലീൻ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിവേദനം നൽകി*
മാഹി :
പൂഴിത്തല എസ് കെ ബി എസ് റോഡ് ഡ്രൈയിനേജ് കം ഫുട്പാത്ത് ക്ലീൻ ചെയ്യാത്തത് കാരണം പരിസരത്തുള്ള വീട്ടുകാർക്കും, വിദ്യാർത്ഥികൾക്കും, ഇതിലെ കടന്ന് പോകുന്ന വാഹന യാത്രക്കാർക്കും, കാൽ നട യാത്രക്കാർക്കും മുഖം പൊത്തി നടക്കേണ്ട അവസ്ഥയായിരിക്കുകയാണ്
ഓടകൾ ക്ലിൻ ചെയ്യാത്തതാണ് നാട്ടുകാരുടെ ആരോപണം
വിഷയത്തിൽ മുസ്ലിം ലീഗ് മാഹി ഏരിയാ കമ്മിറ്റി നേരത്തെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നുo ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലിഗ് ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡൻ്റ് പി.ടി കെ റഷീദ്,ഷമീൽ കാസിം, അൻസിർ പള്ളിയത്ത് ഫായിസ്, അൻസാർ,സെമീർ എന്നിവർ പങ്കെടുത്തു

Post a Comment