*മയ്യഴി ഫുട്ബാൾ - സിസ്സൺ ടിക്കറ്റ് പ്രകാശനം നടത്തി.*
മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് എക്കാലവും നിലനിൽക്കണമെന്ന് നാൽപ്പത്തിരണ്ടാമത് മാഹി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ സീസ്സൺ ടിക്കറ്റ് പ്രകാശനം ഉത്ഘാടനം ചെയ്തു കൊണ്ട് മയ്യഴി എക്സൽ പബ്ലിക്ക് സ്കൂൾ ഡയറക്ടറും സാംസ്കാരിക പ്രവർത്തകനുമായ പി.കെ.രവീന്ദ്രൻ അഭിപ്രായപ്പെട്ടു. മാഹി റസിഡൻ്റ്സി ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായ സരോഷ് മുഖ്യ ഭാഷണം നടത്തി.
മാഹി സ്പോർട്സ് ക്ലബ്ബ് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗവും മയ്യഴിക്കാരുടെ സ്പോർട്സ് സ്വപ്നങ്ങളുടെ കളിത്തോഴനുമായ എ.കെ.മോഹനൻ മാസ്റ്റർ സീസൺ ടിക്കറ്റ് പി.കെ.രവീന്ദ്രനും, സരോഷിന്നും കൈമാറി.
നാൽപ്പത്തിരണ്ടാമത് ടൂർണ്ണമെൻ്റ് കമ്മറ്റി ആപ്പീസ്സിൽ ടൂർണ്ണമെൻ്റ് മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്റർ അടിയേരി ജയരാജൻ സ്വാഗതവും ടൂർണ്ണമെൻ്റ് കമ്മറ്റി അംഗം കെ.എം.ബാലൻ നന്ദിയും പറഞ്ഞു.

Post a Comment