o പന്തോക്കാവിൽ ഉത്സവ ചടങ്ങുകകൾക്ക് തുടക്കമായി- നാളെ കൊടിയേറും
Latest News


 

പന്തോക്കാവിൽ ഉത്സവ ചടങ്ങുകകൾക്ക് തുടക്കമായി- നാളെ കൊടിയേറും

 പന്തോക്കാവിൽ ഉത്സവ ചടങ്ങുകകൾക്ക് തുടക്കമായി- നാളെ കൊടിയേറും



മാഹി: പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ വ്യാഴാഴ്‌ച്ച പ്രാസാദ ശുദ്ധി ക്രിയകളോടെ തുടങ്ങി. വെള്ളിയാഴ്ച്ച ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ, സർപ്പബലി എന്നിവ നടന്നു. നാളെ മഹാഗണപതി ഹോമം, ബ്രഹ്മകലശ പൂജ തുടങ്ങിയ പൂജകൾ നടക്കും. തുടർന്ന് വൈകുന്നേരം  ദീപാരാധനയ്ക്ക് ശേഷം കൊടിയേറും. തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തുടർന്ന് വിശേഷ വാദ്യങ്ങളോടെ ഉത്സവം. ഉത്സവത്തിന് ശേഷം, തിടമ്പ് നൃത്തം തായമ്പക എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഉത്സവം ,തായമ്പക .ഏഴാം ദിവസം ബുധനാഴ്ച്ച പള്ളിവേട്ട, എഴുന്നള്ളത്ത്, ഏട്ടാം ദിവസം കൊടിയിറക്കൽ, ഉച്ചപൂജ, ദക്ഷിണ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും

Post a Comment

Previous Post Next Post