ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു'
മാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ബി.എഡ് പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച മാഹി ശ്രീനാരായണ ബി.എഡ് കോളജിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മങ്ങാട് ഉദ്ഘാടനം ചെയ്തു
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ ഡോ. എൻ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ഭാസ്കരൻ നായർ, ചോമ്പാല സി.എസ്.ഐ വുമൺസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ശശികുമാർ, ഡോ. മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ഡോ. വി.ആർ. രമ്യ സ്വാഗതവും എം.എം. പ്രീതി നന്ദിയും പറഞ്ഞു.

Post a Comment