o ന്യൂമാഹിയിൽ എൽഡിഎഫ് - യുഡിഎഫ് കൊട്ടിക്കലാശം നടത്തി
Latest News


 

ന്യൂമാഹിയിൽ എൽഡിഎഫ് - യുഡിഎഫ് കൊട്ടിക്കലാശം നടത്തി

 ന്യൂമാഹിയിൽ എൽഡിഎഫ് - യുഡിഎഫ് കൊട്ടിക്കലാശം നടത്തി



ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ്, യു.ഡി.എഫ് സ്ഥാനാർഥികളുടെ പരസ്യ പ്രചരണങ്ങളുടെ കൊട്ടിക്കാലാശം ആവേശത്തോടെ അതത് വാർഡുകൾ കേന്ദ്രീകരിച്ച് നടന്നു.

ഏടന്നൂർ, ന്യൂമാഹി ടൗൺ, അഴീക്കൽ എന്നീ വാർഡുകളിലെ കൊട്ടിക്കാലാശം മാഹി പാലം പരിസരത്ത് സമാപിച്ചു. കെ.എ. രത്നകുമാർ, പി.പി.രഞ്ജിത്ത്, ടി.സുധ, പി.പി.അജയകുമാർ, കെ.നൗഷാദ്, പി. പ്രമീള,

സ്ഥാനാർഥികളായ കെ. പ്രീജ അർജുൻ പവിത്രൻ, ഷർമില അഫ്സർ എന്നിവർ നേതൃത്വം നൽകി.

കുറിച്ചിയിൽ ടൗണിൽ നടന്ന സമാപന കൊട്ടിക്കലാശത്തിൽ കുറിച്ചിയിൽ, ചവോക്കുന്ന്, കുറിച്ചിയിൽ കടപ്പുറം, കരീക്കുന്ന്, ഈയ്യത്തുങ്കാട് വാർഡുകളിലെ പ്രവർത്തകർ പങ്കെടുത്തു. പി. ശ്രീജ, പി.എം. സുരേഷ്, കെ.കെ. സുബീഷ്, വി.എം. സുബിൻ, സ്ഥാനാർഥികളായ എ.പി. അബ്ദുൾ നാസർ, വി. മിനി, ടി.എ.ഷർമിരാജ്, കെ.എം. അപർണ്ണ, എം.കെ. സെയ്തു എന്നിവർ നേതൃത്വം നൽകി.


യു.ഡി.എഫ് ചെറു ജാഥകജ്യം ബൈക്ക് റാലികളുമായാണ് കൊട്ടിക്കലാശസമാപനം നടത്തിയത്. പുന്നാേൽ കുറിച്ചിയിൽ ടൗണിൽ നടന്ന സമാപനത്തിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സി.റിസാൽ, ജനറൽ കൺവീനർ പി.പി.വിനോദൻ, അസ്ഘർ മധുരിമ, സ്ഥാനാർഥികളായ ഷഹദിയ മധുരിമ, നജ്മ നിസാർ, ഷാനു പുന്നോൽ, എം.കെ.റീമ, ദിവിത പ്രകാശൻ എന്നിവർ നേതൃത്വം നൽകി. പെരിങ്ങാടി പുളിയുള്ളതിൽ പീടികയിൽ നടന്ന സമാപനത്തിൽ സാജിത്ത് പെരിങ്ങാടി, വി.കെ.അനീഷ് ബാബു, എൻ.കെ. സജീഷ്,ഫഹദ്, അബ്ദുൾ റസാഖ്, അർജുൻ ദാസ്, സ്ഥാനാർഥികളായ സി.ടി.ശശീന്ദ്രൻ, പി.കെ.സുനിത, ടി.എച്ച്.അസ്ലം, ഫാത്തിമ കുഞ്ഞിത്തയ്യിൽ, പി.പി.ഹസീന, ജുമാ റസാഖ്, എ.സി. രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി കെ.റീഷ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി. പ്രചാരണ സമാപനം ഗൃഹ സന്ദർശനത്തിനായി മാറ്റി.

വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, സ്വതന്ത്ര സ്ഥാനാർഥികളും ചെറു ജാഥകളും കവല യോഗങ്ങളുമായി സമാപനം നടത്തി.

Post a Comment

Previous Post Next Post