*കരട് വോട്ടര്‍ പട്ടിക പ്രസീദ്ധീകരിച്ചു.*
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മാഹി നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഇന്ന് (16.12.2025)രാവിലെ 10.30 മണിക്ക് മാഹി ഗവ: ഹൗസില്‍ വെച്ച് റീജിയണൽ അഡ്മിനിസ്ട്രേറ്റര്‍-cum-ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ ഡി. മോഹന്‍ കുമാര്‍ എല്ലാ അംഗികൃത രാഷ്ട്രിയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രസീദ്ധീകരിച്ചു.
പ്രസ്തുത യോഗത്തില്‍ വെച്ച് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ അടുത്തതായി നടക്കുന്ന നടപടി ക്രമങ്ങളെ കുറിച്ചും കരട് വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ വിവരങ്ങളെ കുറിച്ചും ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ വിശദീകരിച്ചു.
2025-നു പ്രസിദ്ധികരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ട മാഹിയിലെ 29,405 വോട്ടര്‍മാര്‍ക്ക്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍. ഒ) 2025 നവംബര്‍ മാസം 4 മുതല്‍ ഡിസംബര്‍ മാസം 11 വരെ വീടുകളില്‍ സന്ദര്‍ശിച്ച് എന്യൂമറേഷൻ ഫോറത്തിന്റെ രണ്ടു കോപ്പികള്‍ നല്‍കുകയുണ്ടായി. അതില്‍ തിരികെ ലഭിച്ച 28,507 വോട്ടര്‍മാരുടെ പൂരിപ്പിച്ച എന്യൂമറേഷൻ ഫോറങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ രേഖപെടുത്തുകയും ചെയ്തു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വീടുകളില്‍ നിന്നും ശേഖരിക്കാനാവാത്ത 898 വോട്ടര്‍മാരുടെ (മരണപെട്ട /സ്ഥിരതാമസം ഇല്ലാത്തവര്‍/ സ്ഥലത്തിലാത്തവര്‍) എനുമേറഷന്‍ ഫോറങ്ങള്‍ താൽക്കാലിക പട്ടികയില്‍ ഉള്‍പെടുത്തി , അംഗികൃത രാഷ്ട്രിയ പാർട്ടികളുടെ ബൂത്ത് ലെവല്‍ ഏജെന്റ്മാര്‍ക്ക് പരിശോധനയ്ക്കായി നല്‍കുകയുണ്ടായി.
-2-
2025 ഡിസംബര്‍ മാസം 16 നു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പട്ടികയില്‍ 28,507 വോട്ടര്‍മാര്‍ (സ്ത്രി- 15506, പുരുഷന്‍-13001 ) ഉള്പെട്ടിടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍മാരുടെ വിവരങ്ങള്‍ “ceopuducherry.py.gov.in” എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു പരിശോധിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുവാനും, നീക്കം ചെയ്യുവാനും, തിരുത്തലുകള്‍ ചെയ്യുവാനുമുള്ള അപേക്ഷകള്‍ 2025 ഡിസംബര്‍ മാസം 16 മുതല്‍ 2026 ജനുവരി മാസം 15 വരെ അതതു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ “ceopuducherry.py.gov.in”, “www.nvsp.in” വെബ്സൈറ്റ് വഴിയോ സമര്‍പ്പിക്കാവുന്നതാണ്. കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പെട്ടിട്ടില്ലാത്തവര്‍ക്ക് മാഹി ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ക്കു 2026 ജനുവരി മാസം 15 വരെ രേഖാമൂലം പരാതി നല്കാവുന്നതാണ്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക, 2026 ഫെബ്രുവരി മാസം 14 തിയതി പ്രസിദ്ധീകരികുന്നതായിരിക്കുമെന്നു ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment