തിരുവാണി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
തലശ്ശേരി: ചാലിൽ ഗോപാലപേട്ട തിരുവാണി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് ഉണ്ണി നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
വലിയ കത്ത് തറവാട്ടിൽ നിന്നുള്ള ധ്വജ എഴുന്നള്ളത്ത് ഘോഷയാത്രയുണ്ടായി. ആരൂഡ സ്ഥാനത്ത് നിവേദ്യം വെക്കൽ, പാണ്ടി ഒഴുക്കൽ, ഭഗവതിപ്പാട്ട് എന്നിവയുണ്ടായി. ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും തുടർന്ന് കൈകൊട്ടിക്കളിയും ഗാനമേളയും നടന്നു.
23 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം ഭഗവതിപ്പാട്ട്, മോതിരം വെച്ച് തൊഴൽ, കോൽക്കളി, സാംസ്കാരിക സദസ്, രാത്രി 8.30 ന് എഴുന്നള്ളത്ത്, തുടർന്ന് കലാ പരിപാടികൾ എന്നിവ നടക്കും.
24 ന് രാത്രി 8.30 ന് എഴുന്നള്ളത്തിന് ശേഷം കെ.പി.എ.സിയുടെ ഉമ്മാച്ചു നാടകം, 25 ന് രാത്രി 8.30 ന് എഴുന്നള്ളത്ത്, തുടർന്ന് മ്യൂസിക് നൈറ്റ്, 12 ന് ഗുരുതി തർപ്പണം, 26 ന് രാവിലെ 10.30 ന് ആറാട്ട് അഭിഷേകം, തുടർന്ന് ഉത്സവത്തിന് കൊടിയിറങ്ങും.

Post a Comment