മാഹിയിൽ ഏകദിന പഠന കളരി സംഘടിപ്പിച്ചു
മാഹി: CH ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘം, മാഹിയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 14-ാം തീയതി (ഞായറാഴ്ച) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സംഘടിപ്പിച്ച ഏകദിന പഠന കളരി മികച്ച പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.
ഗവ. മിഡിൽ സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ രാജീവൻ മാസ്റ്റർ ഏകദിന പഠന കളരി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്ലാസ്സിൽ സംസാരിച്ചു.
പരമ്പരാഗത കളരിപ്പയറ്റ് പരിശീലനത്തോടൊപ്പം യോഗയും ഭരതനാട്യവും ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ സമഗ്രമായ ശാരീരിക–മാനസിക വളർച്ച ലക്ഷ്യമാക്കി സംഘടിപ്പിച്ച ഈ പ്രത്യേക പരിശീലന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വിവിധ മേഖലകളിൽ ദീർഘകാല പരിചയസമ്പത്തുള്ള ഗുരുക്കന്മാരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തപ്പെട്ടത്.
കളരിപ്പയറ്റ് പരിശീലനം സജീവൻ ഗുരുക്കൾ (കടത്തനാട് കളരി സംഘം, വടകര), രാജൻ ഗുരുക്കൾ , സുരേഷ് ഗുരുക്കൾ (സിദ്ധ മർമ്മ ചികിത്സകൻ, മാഹി) എന്നിവർ നേതൃത്വം നൽകി. യോഗ പരിശീലനം ഒറീസയിൽ നിന്നുള്ള പ്രിയബ്രത് യോഗാചാര്യയും, ഭരതനാട്യത്തിന്റെ അടിസ്ഥാനപരമായ പരിശീലനം ചെന്നൈയിൽ നിന്നുള്ള സരിഷ്മ ശ്രീജിത്ത്, വിഷ്ണുപ്രിയ T എന്നിവർ നേതൃത്വം നൽകി .
ശരീരനിയന്ത്രണം, ശ്വാസനിയന്ത്രണം, , താളബോധം, ശിക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം പാരമ്പര്യ കലാരൂപങ്ങളോടുള്ള ബോധവും ആത്മവിശ്വാസവും വിദ്യാർത്ഥികളിൽ വളർത്തുന്നതിൽ പഠന കളരി നിർണായക പങ്കുവഹിച്ചതായി സംഘാടകർ വിലയിരുത്തി.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പരിശീലകർക്ക്‌ക്കും സഹകരിച്ചവർക്കും സംഘാടകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി

Post a Comment