*വയനാട് സൈക്കിൾ റൈഡിൽ നേട്ടം കൈവരിച്ച സുധീഷ് കുമാറിനെ ആദരിച്ചു.*
കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നടന്ന വയനാട് സൈക്കിൾ ചാലഞ്ചിൽ നൂറ്റമ്പതോളം സൈക്കിൾ യാത്രികരോട് മത്സരിച്ച് മികച്ച നേട്ടം കൈവരിച്ച മയ്യഴി സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ സ്ഥാപക അംഗമായ സുധീഷ് കുമാർ അങ്ങാടിപ്പുറത്തിനെ കെവലിയേർസ് ദെ മായെ ആദരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്തർദേശീയ നിലവാരത്തിലുള്ളവർ മാറ്റുരച്ച സൈക്കിൾ ചാലഞ്ച് കൽപ്പറ്റയിൽ നിന്നും ആരംഭിച്ച് മേപ്പാടി, ചുണ്ടയിൽ, വൈത്തിരി ,മേൽമുടി, തരിയോട്, പിണങ്ങോട് വഴി കൽപ്പറ്റയിൽ സമാപിക്കുമ്പോൾ കടന്നു പോകുന്നത് അറുപത്തിനാല് കിലോമീറ്റർ ദൂരവും ആയിരം മീറ്ററോളം ഉയരവും ആയിരുന്നു.
മയ്യഴിയിലെ കെവലിയേർസ് ദേ മായേയുടെ പത്ത് അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും ഫിനിഷ് ചെയ്തെങ്കിലും സുധീഷ് കുമാർ അങ്ങാടിപ്പുറത്താണ് ശ്രദ്ധേയമായ നേട്ടം സീനിയർ വിഭാഗത്തിൽ കരസ്ഥമാക്കിയത്.
കെവലിയേർസ് ദെ മായെയുടെ അഡ്വ.ടി.അശോക് കുമാർ, രാജേഷ് വി ശിവദാസ്, സുധാകരൻ ആയ്യനാട്ട്, ഗിരീഷ് ഡി.എസ്സ്, കാമരാജ്, യദുനന്ദ് ചാരോത്ത്, സൻജയ്, ശ്രീകുമാർ ഭാനു എന്നിവരും സുധീഷ് കുമാറിനെ കൂടാതെ ചലഞ്ചിൽ പങ്ക് കൊണ്ട്.
അഡ്വ.ടി.അശോക് കുമാറിൻ്റെ വീടിന്നുമ്മറത്ത് സംഘടിപ്പിക്കപ്പെട്ട അനുമോദന ചടങ്ങിൽ വച്ച് മുതിർന്ന സൈക്കിൾ യാത്രികൻ എ.ടി.വികാസ് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിവരണം ചെയ്തു. അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിനു ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു. ഡോ.വിജേഷ് അടിയേരി, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്, സുധാകരൻ അയ്യനാട്ട്, രാജേഷ് വി ശിവദാസ്, ആനന്ദ് ചാരോത്ത് എന്നിവർ സംസാരിച്ചു.

Post a Comment