*തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി*
പള്ളൂർ: മൂലക്കടവ് ഭാഗത്ത് രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി.
എന്നാൽ ചില സമയങ്ങളിൽ പകലും ലൈറ്റ് പ്രകാശിക്കുന്നുണ്ട്.
ടൗണിൽ രാത്രിയിൽ ചില ദിവസങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കാത്തതു കൊണ്ട് പലയിടങ്ങളിലും കാൽനടക്കാർക്കും ട്യൂഷന് പോയിവരുന്ന വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് വെച്ചിട്ടുണ്ടെങ്കിലും അത് നേരാംവണം ശ്രദ്ധിക്കാത്തതാണ് ഈ ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്
ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി കൊടുക്കുവാൻതയ്യാറായിരിക്കുകയാണ്

Post a Comment