*സമുദായ ദിനം ആചരിച്ചു.*
വിശുദ്ധ ഫ്രാൻസിസ് സേവിയർൻറെ തിരുനാൾ ദിനമായ ഡിസംബർ 3നു ശേഷം വരുന്ന ഞായറാഴ്ച കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ .ആർ. എൽ. സി. സി) യുടെ നേതൃത്വത്തിൽ ലത്തീൻ കത്തോലിക്കാ ദിനമായി ഭാരതത്തിൽ സാഘോഷം എല്ലാ ഇടവകകളിലും ആഘോഷിച്ചു.
അതിൻറെ ഭാഗമായി മാഹി സെൻറ് തെരേസ ബസിലിക്കയിൽ പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് വിൻസെൻറ് ഫെർണാണ്ടസ് ൻ്റെ സന്നിധ്യത്തിൽ ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട് പതാക ഉയർത്തി.
ദേവാലയത്തിൽ നടന്ന ആഘോഷ ദിവ്യബലിക്ക് റവ. ഫാദർ ബിനോയ് മുഖ്യകാർമികത്വം വഹിച്ചു.
പരിപാടിയിൽ ഇടവക അംഗങ്ങളും സമുദായ സംഘടന ഭാരവാഹികളും പങ്കെടുത്തു. പരിപാടിക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ജോസ് ബാസിൽ ഡിക്രൂസ്, സ്റ്റാൻലി ഡിസിൽവ, പോൾ ഷിബു മാസ്റ്റർ, ബെറ്റി ഫെർണാണ്ടസ് , ലാൻസി മെൻഡസ്, റോബിൻസൺ, ജോയ് പരേര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment