o ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് മാഹി ധർണ്ണാ സമരം സംഘടിപ്പിച്ചു
Latest News


 

ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് മാഹി ധർണ്ണാ സമരം സംഘടിപ്പിച്ചു

 ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് മാഹി ധർണ്ണാ സമരം സംഘടിപ്പിച്ചു



മാഹി: മാഹി മുൻസിപ്പൽ ഇലക്ഷൻ നടത്തുക,തെരുവ് നായ വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി  ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് സിവിൽ സ്റ്റേഷന് മുന്നിൽ  ധർണ്ണാ സമരം സംഘടിപ്പിച്ചു



ധർണ്ണ  ജെ എഫ് ആർ എ രക്ഷാധികാരി  പത്മനാഭൻ സി കെ യുടെ അധ്യക്ഷതയിൽ പ്രസിഡണ്ട്  ഷാജി പിണക്കാട്ട് ഉദ്ഘാടനം ചെയ്തു.

ചന്ദ്രദാസ്, പളള്യൻ പ്രമോദ്,അനുപമ സഹദേവൻ,ചാലക്കര പുരുഷു,അശോകൻ മാസ്റ്റർ,അനിൽ കുമാർ,രതീഷ് കുമാർ,

അനില രമേശ്, ഷൈനി ചിത്രൻ,സിന്ധു രാമചന്ദ്രൻ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു

ജെ എഫ് ആർ എ സെക്രട്ടറി സുജിത്ത് കുമാർ കോറോത്ത് സ്വാഗതവും, ട്രഷറർ  ഷിനോജ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post