o സർഗ്ഗഭാവന ഉണർത്തി, കളിമൺ ശില്പശാല ശ്രദ്ധേയമായി!
Latest News


 

സർഗ്ഗഭാവന ഉണർത്തി, കളിമൺ ശില്പശാല ശ്രദ്ധേയമായി!

 *സർഗ്ഗഭാവന ഉണർത്തി, കളിമൺ ശില്പശാല ശ്രദ്ധേയമായി!*



മാഹി:പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂൾ നേഷനൽ സർവീസ് സ്കീം സപ്തദിന അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച കളിമൺ ശില്പശാല ശ്രദ്ധേയമായി.

ചിത്രകലാധ്യാപകൻ ടി.എം. സജീവൻ്റെ നേതൃത്വത്തിലാണ് ശില്പ ശാല നടന്നത്.


നിത്യജീവിതത്തിൽ പരിചിതങ്ങളായ വിവിധ രൂപങ്ങളാണ കുട്ടികൾ കളിമണ്ണിൽ മെനഞ്ഞെടുത്തത്.



 ആന, മാൻ, ദിനോ സോറുകൾ ശ്രീബുദ്ധൻ,വിവിധ വീട്ട് ഉപകരണങ്ങൾ ,പഴങ്ങൾ, കടൽ ജീവികൾ ,പൂക്കൾ, പൂ പാത്രങ്ങൾ, വിവിധയിനം പക്ഷികൾ, വനനശീകരണത്തെ ഓർമ്മപ്പെടുത്തുന്ന ശില്പങ്ങൾ തുടങ്ങിയവ കുട്ടികൾ തീർത്തു.


നിഹാൽ എസ് സുനിൽ കളിമണ്ണിൽ ഉണ്ടാക്കിയ മാൻ,അർജുൻ ജിത്തു തീർത്ത ആന,

അൻമോൽ ഒരുക്കിയ .ശിവലിംഗം ,

ഷോൺ കിഷോറിൻ്റെ കോടാലിയും മരക്കുറ്റിയും 

ശ്രീനന്ദുവിൻ്റെ ട്രോഫി, അഷ്മിതയുടെ മത്സ്യം എന്നിവ ശ്രദ്ധേയങ്ങളായ കളിമൺ ശില്പങ്ങളായി.


വൈസ് പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു.


പ്രധാനാധ്യപിക കെ. എം.സ്വപ്ന അധ്യക്ഷത വഹിച്ചു.


ക്യാമ്പംഗങ്ങളായ അഷ്മിത സ്വാഗതവും ശ്രദ്ധ പ്രേംരാജ് നന്ദിയും പറഞ്ഞു.


പ്രോഗ്രാം ഓഫീസർ കെ. ഗീത,സി.ഷൈജ , റിനി, എം.വി.സുജയ , എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.


തുടർന്നു ക്രാഫ്റ്റ് ടീച്ചർ പി.ഷീജയുടെ നേതൃത്വത്തിൽ ക്യാമ്പംഗങ്ങൾക്ക് കരകൗശല നിർമ്മാണത്തിൽ പരിശീലനവും ഉണ്ടായി.

Post a Comment

Previous Post Next Post