*സ്വപ്നങ്ങൾ ബാക്കിയാക്കി ദിയ മോൾ യാത്രയായി*
പള്ളൂർ : മാറ്റിവെച്ച കരളിൽ തുടിച്ച കുഞ്ഞുമോളുടെ ജീവൻ പാതിവഴിയിൽ നിലച്ചു. കോയ്യോട്ടുതെരുവിലെ തൊവരായീന്റവിട സത്യന്റെ ഏക മകൾ ദിയ (13) ഇനി വേദനിക്കുന്ന ഓർമ. സ്‌കോളേഴ്‌സ് ഇംഗ്ലീഷ് മിഡിയം സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് ദിയ. 2020ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയത്. അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മകളാണ് കരൾ പകുത്ത് നൽകിയത്. നാട്ടുകാരും സർക്കാറും കൂടെ നിന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വേദനിപ്പിക്കുന്ന വേർപാട്. അമ്മ: ദീപ.
സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് കൊയ്യോട്ട് തെരുവിലെ വീട്ടുവളപ്പിൽ

Post a Comment