o ഓർക്കാട്ടേരിയിൽ വാഷും ,വാറ്റുപകരണവും, ചാരായവും കണ്ടെത്തി
Latest News


 

ഓർക്കാട്ടേരിയിൽ വാഷും ,വാറ്റുപകരണവും, ചാരായവും കണ്ടെത്തി

 *ഓർക്കാട്ടേരിയിൽ വാഷും ,വാറ്റുപകരണവും, ചാരായവും കണ്ടെത്തി* 



ഓർക്കാട്ടേരി : ഓർക്കാട്ടേരി   ഏറാമലയിൽ  ഒറ്റകണ്ടത്തിൽ ഒ.കെ.ചന്ദ്രൻ്റെ വീടിൻ്റെ പിറക് ഭാഗത്ത്  വിറക് കൂട്ടിയിട്ട ടാർപോളിൻ കൊണ്ട് മൂടിയിട്ട നിലയിൽ 30 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, 3 ലിറ്റർ ചാരായവും കണ്ടെത്തി. വീടുടമസ്ഥനായ ഒ.കെ. ചന്ദ്രൻ്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തു.


 വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി വി.വി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ   പ്രവൻറീവ് ഓഫീസർ വി.സി. വിജയൻ, പ്രവെൻ്റീവ് ഓഫീസർ ഗ്രേഡ് രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജില, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ, രഗിൽരാജ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post