വഖഫ് ഉമ്മീദ് പോർട്ടൽ രജിസ്ട്രേഷൻ: മാഹിയിൽ ഭാരവാഹികളുടെ യോഗം
കേന്ദ്ര വഖഫ് ഉമ്മീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി, പുതുചേരി സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ. വി. പി. അബ്ദുറഹ്മാൻ വിളിച്ചു ചേർത്ത മാഹി റീജിയനലിലെ പള്ളി–മദ്രസ ഭാരവാഹികളുടെ യോഗം പുഴിത്തല ജുമാ മസ്ജിദിൽ വെച്ച് നടന്നു.
യോഗത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ. പി. വി. സൈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ അഡ്വ. വി. പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കെ. ഇ. മമ്മു, കോർഡിനേറ്റർ ടി. കെ. വസീം, എ. വി. യൂസുഫ് എന്നിവരും മാഹി റീജിയനിലെ വിവിധ പള്ളികളിലെ ഭാരവാഹികളും യോഗത്തിൽ സന്നിഹിതരായി.
ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് പുതുചേരിയിൽ നിന്നുള്ള വഖഫ് ഉദ്യോഗസ്ഥർ മാഹിയിൽ ഉണ്ടാവുമെന്നും, വഖഫ് ഉമ്മീദ് പോർട്ടൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി അവരുമായി ബന്ധപ്പെടാമെന്നും അഡ്വ. വി. പി. അബ്ദുറഹ്മാൻ അറിയിച്ചു.

Post a Comment