o തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ*
Latest News


 

തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ*

 *തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ*



*തലശ്ശേരി:* കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.


പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറുകയായിരുന്നു. ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തുക കൈമാറുകയും വിജിലൻസ് ഉടൻ തന്നെ പിടികൂടുകയുമായിരുന്നു.

Post a Comment

Previous Post Next Post