മാഹി കോളേജ് പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു.
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ ബാച്ച് പൂർവ്വ വിദ്യാർഥികളുടെ 'മാക്ക് മെയിറ്റ് - 70-72' കൂട്ടായ്മ ഒത്തുചേർന്നു.ശനിയാഴ്ച്ച രാവിലെ 10 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് സമാപിച്ചു. .സംഘടനയിലെ അംഗമായ എഴുത്തുകാരി കെ.വി.കൃഷ്ണ ഗീത എഴുതിയ 'ദി സ്റ്റോറി ട്രീ' എന്ന പുസ്തകം സഹപാഠികൾക്ക് നൽകി പ്രകാശനം ചെയ്തു.
ടി.കെ. ശ്രീനിവാസൻ ,സി.പി.രാജൻ, എം.പി.ശ്രീജയൻ ,കെ.സുരേന്ദ്രൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.എൻ.കെ.പുഷ്പ രാജൻ, എൻ.ജയറാം, എ.പി.മോഹനൻ, സി.എച്ച്.രവീന്ദ്രൻ എന്നിവർ പരിപടിക്ക് നേതൃത്വം നൽകി.

Post a Comment