o ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും
Latest News


 

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

 ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും



അഴിയൂർ:ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര

ചലച്ചിത്രോത്സവം ഡിസംബർ 27  മുതല്‍ 29  വരെ  മുക്കാളി എൽ പി  ഹാളിൽ  പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്താൻ  സ്വാഗതസംഘം കമ്മിറ്റി യോഗംതീരുമാനിച്ചു..മേളയില്‍. ലോകത്തിലെ വിവിധ ഭാഷകളിൽ ഇറങ്ങിയ ശ്രദ്ദേയമായ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും.മലയാള സിനിമകളും , പ്രാദേശിക നിർമിത ഹൃസ്വ ചിത്രങ്ങളും , ഓപ്പൺ ഫോറങ്ങും നടത്തും..കാലത്ത് ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി  ബാബുരാജ്,,  വി പി മോഹൻദാസ്,  ടി ടി രാജൻ,പ്രദീപ് ചോമ്പാല. കെ എ സുരേന്ദ്രൻ , കെ ,കെ മനോജ്,,സോമൻ മാഹി,,  അനീഷ്  മടപ്പളളി,  കെ പി വിജയൻ , വി പി സുരേന്ദ്രൻ , വൈ പി കുമാരൻ . കെ വി രാജൻ, ഇ അനിൽബാബു,  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post