*മാഹി വളവിൽ അയ്യപ്പ ക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവം ഡിസംബർ 22 ന് കൊടിയേറും*
മാഹി:മാഹി വളവിൽ അയ്യപ്പ ക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ 22 ന് രാത്രി 7.50 നും 8. 20 നും മദ്ധ്യേ കൊടിയേറും
23 ന് ചൊവ്വാഴ്ച്ച രാത്രി 7 .30 ന് വളവിൽ ശ്രീകുറുമ്പ ഭഗവതി ടീം അവതരിപ്പിക്കുന്ന തിരുവാതിരയും ശേഷം ശ്രീലയം മ്യൂസിക്ക് ബാൻ്റ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും
24 ന് ബുധനാഴ്ച്ച രാത്രി 7.30 ന് പ്രതീക്ഷ കുടുംബശ്രീ അവതരിപ്പിക്കുന്ന തിരുവാതിരയും, വോയ്സ് ഓഫ് മാഹിയുടെ ഭക്തിഗാനസുധയും ഉണ്ടായിരിക്കും
ഡിസംബർ 25 വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ രാത്രി 8 മണിക്ക് മണിലാൽ മാഹിയുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കും
26 ന് വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിക്ക് അയ്യപ്പ വിളക്ക് ഭജന എന്നിവ ഉണ്ടായിരിക്കും
27 ന് ശനിയാഴ്ച്ച 12 ന് അന്നദാനം വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം രഥഘോഷയാത്ര ഉണ്ടായിരിക്കും

Post a Comment